ഒമാന്റെ ചില ഭാഗങ്ങളിൽ ഇന്ന് മഴക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യത

Update: 2024-04-29 08:28 GMT

ഇന്ന് (ഏപ്രിൽ 29 തിങ്കളാഴ്ച) രാവിലെ 11 മുതൽ രാത്രി 11 വരെ ഒമാൻ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ സജീവമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ഇടമിന്നലിനുമൊപ്പം മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോർത്ത് ഷർഖിയ, സൗത്ത് ബാത്തിന, നോർത്ത് ബാത്തിന, മുസന്ദം എന്നീ ഗവർണറേറ്റുകളിൽ ഇടിമിന്നൽ മഴക്ക് സാധ്യതയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

20-50 മില്ലീമീറ്ററിനിടയിലുള്ള തീവ്രതയുള്ള മഴയും 20-35 നോട്ട്‌സ് വരെയുള്ള കാറ്റുമുണ്ടായേക്കാം. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News