ജമാല്‍ ഖശോഗിയുടെ കൊലപാതകം; അഞ്ച് പേര്‍ക്ക് സൗദിയില്‍ വധശിക്ഷ

കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും മൂന്ന് പ്രതികള്‍ക്ക് 24 വര്‍ഷം ജീവപര്യന്തവുമാണ് കോടതി വിധിച്ചിരുന്നത്

Update: 2019-12-24 18:50 GMT
Advertising

സൗദി മാധ്യമ പ്രവര്‍‌ത്തകനും പൌരനുമായ ജമാല്‍ ഖശോഗിയുടെ കൊലപാതക കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ അപ്പീല്‍ നല്‍കും. കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും മൂന്ന് പ്രതികള്‍ക്ക് 24 വര്‍ഷം ജീവപര്യന്തവുമാണ് കോടതി വിധിച്ചിരുന്നത്. റിയാദ് ക്രിമിനല്‍ കോടതിയുടേതായിരുന്നു വിധി.

കഴിഞ്ഞ ദിവസമാണ് ജമാല്‍ ഖശോഗി വധക്കേസില്‍ റിയാദ് ക്രിമിനല്‍ കോടതിയുടെ വിധിയുണ്ടായത്. തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വെച്ച് ഖശോഗിയെ കൊല്ലുന്നതില്‍ പങ്കുവഹിച്ച അഞ്ച് സൌദി ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷയായിരുന്നു കോടതിയുടെ വിധി. സംഭവം മറച്ചു വെക്കാന്‍ ശ്രമിച്ചവര്‍ക്ക് 24 വര്‍ഷം തടവു ശിക്ഷയും. പ്രതികളുടെ പേര് വിവരങ്ങള്‍ കോടതി വെളിപ്പെടുത്തിയില്ല. പ്രതികള്‍ അപ്പീലിന് പോകാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണിത്. സൌദി നിയമ പ്രകാരം ക്രിമിനല്‍ കോടതികള്‍ ശിക്ഷിച്ചാല്‍ പ്രതികള്‍ക്ക് 30 ദിവസത്തിനകം പ്രോസിക്യൂഷനില്‍ അപ്പീല്‍ ഫയല്‍ ചെയ്യാം. എല്ലാ പ്രതികളും അപ്പീല്‍ ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ രണ്ടിനാണ് സൌദി പൌരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗിയെ തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വെച്ച് കൊന്നത്. ശേഷം കവറിലാക്കിയ മൃതദേഹം ഏജന്റിന് കൈമാറി നശിപ്പിച്ചുവെന്നാണ് കേസ്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. 31 പേരെ ചോദ്യം ചെയ്തു. 21 പേരുടെ പട്ടികയുണ്ടാക്കി. അന്വേഷണം പൂര്‍ത്തിയാക്കി 11 പ്രതികളുടെ അന്തിമ പട്ടികയുണ്ടാക്കി. ഇവരില്‍ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ തെളിവില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു.

Tags:    

Similar News