കുവൈത്തിൽ വിദേശി നഴ്‌സുമാർക്കു ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കില്ല

നിരത്തുകളിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം

Update: 2020-02-09 18:49 GMT
Advertising

കുവൈത്തിൽ വിദേശി നഴ്‌സുമാർക്കു ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കില്ല. നിരത്തുകളിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. കുവൈത്തിൽ പഠനം നടത്തുന്ന വിദേശ വിദ്യാർത്ഥികൾക്കും പുതുതായി ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം.

ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് വിദേശി നഴ്‌സുമാർ വിദ്യാർത്ഥികൾ എന്നിവർക്ക് പുതുതായി ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കരുതെന്നു ഉത്തരവിട്ടത് ഇതിനോടകം ലൈസൻസോ, ലേണേഴ്സ് ലൈസൻസോ ലഭിച്ചവർക്ക് തീരുമാനം ബാധകമല്ല . രാജ്യത്തെ എല്ലാഗവർണറേറ്റുകളിലേക്കും ഇത് സംബന്ധിച്ച സർക്കുലർ അയച്ചിട്ടുണ്ട് . വിദേശികളായ നഴ്‌സുമാര്‍ക്കു പുതുതായി ലൈസന്‍സ് അനുവദിക്കില്ലെന്നും നിലവിലുള്ളവ പുതുക്കണമെങ്കിൽ നഴ്സിങ് തസ്തികയിൽ തുടരുന്നുവെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു. കുവൈത്തില്‍ പഠിക്കുന്ന വിദേശ വിദ്യാർഥികള്‍ക്കും പുതിയ ഉത്തരവ് പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ല.

നിലവിൽ ലൈസൻസ് ഉള്ള വിദ്യാർത്ഥികൾക്കു അവ പുതുക്കണമെങ്കിൽ കുവൈത്ത് സർവകലാശാലയിൽനിന്നോ അപ്ലൈഡ് എജുക്കേഷൻ അതോറിറ്റിയിൽനിന്നോ ഉള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. നിരത്തിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് ലൈസൻസ് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

Full View
Tags:    

Similar News