സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന 12 പ്രവാസികളെ കൊള്ളയടിച്ചയാൾ കുവൈത്തിൽ അറസ്റ്റിൽ

ഇരകളിൽനിന്ന് മൊബൈൽ ഫോണുകളും തുകയും കൈക്കലാക്കിയതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു

Update: 2024-05-25 10:07 GMT
Advertising

കുവൈത്ത് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന 12 പ്രവാസികളെ കൊള്ളയടിച്ചയാൾ കുവൈത്തിൽ അറസ്റ്റിൽ. ഫഹാഹീൽ, അബു ഹലീഫ, മഹ്ബൂല മേഖലകളിൽ ആൾമാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിച്ചയാളെയാണ് ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്. അബു ഹലീഫ മേഖലയിൽ വെച്ച് തന്ത്രപരമായാണ് പ്രതിയെ പിടികൂടിയത്. പ്രവാസികളെ ലക്ഷ്യമിട്ടുള്ള കവർച്ചകേസുകൾ വർധിച്ചതോടെയാണ് നടപടിയെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.

സമഗ്ര തിരച്ചിലിനും അന്വേഷണത്തിനും ശേഷം മുപ്പത് വയസ്സ് പ്രായമുള്ളയാളും തൊഴിൽരഹിതനുമാണെന്ന് സംശയിക്കുന്നയാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ തിരിച്ചറിയുകയായിരുന്നു. തുടർന്നാണ് അബു ഹലീഫ പ്രദേശത്ത് വെച്ച് മോഷ്ടിച്ച ചില വസ്തുക്കളോടൊപ്പം പ്രതിയെ പിടികൂടിയത്.

സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന 12 ലധികം കവർച്ചകൾ നടത്തിയതായും ഇരകളിൽ നിന്ന് മൊബൈൽ ഫോണുകളും തുകയും കൈക്കലാക്കിയതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷ്ടിച്ച പണം മയക്കുമരുന്നിനായി ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചു. പ്രതിയും പിടിച്ചെടുത്ത സാധനങ്ങളും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News