കുവൈത്തിൽ പെരുന്നാളിന് ശേഷം ഗവൺമെന്റ് സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം 6 മണിക്കൂറാകും
ഓഫ്‌ലൈന്‍ ജീവനക്കാരുടെ എണ്ണം 30%മായി പരിമിതപ്പെടുത്തി
Update: 2026-03-18 15:26 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ പെരുന്നാളിന് ശേഷം ഗവൺമെന്റ് സ്ഥാപനങ്ങിലെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയതായി സിവിൽ സർവീസ് കമ്മീഷൻ. ജോലി സമയം പ്രതിദിനം 6 മണിക്കൂറാക്കി കുറച്ചതോടൊപ്പം ഓഫീസുകളിലെ ജീവനക്കാരുടെ സാന്നിധ്യം 30 ശതമാനമായി പരിമിതപ്പെടുത്തി.
റൊട്ടേഷൻ സംവിധാനം നടപ്പിലാക്കുകയും ആവശ്യമായിടത്ത് വർക്ക് ഫ്രം ഹോം അനുവദിക്കുകയും ചെയ്യും. വൈകുന്നേര ഷിഫ്റ്റുകൾ താൽകാലികമായി നിർത്തിവെച്ചതായും അധികൃതർ വിശദീകരിച്ചു. ഈദ് അവധി കഴിഞ്ഞ് അടുത്ത ദിവസം മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരുമെന്നും കമ്മീഷൻ വ്യക്തമാക്കി.