പശ്ചിമേഷ്യയിലേക്ക് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് 78 പ്രത്യേക സർവീസുകൾ നടത്തും

ഇന്ത്യയിലേക്ക് 60-ഓളം പ്രത്യേക വിമാന സർവീസുകളുണ്ടാകും

Update: 2026-03-13 11:11 GMT
Editor : Mufeeda | By : Web Desk

ദുബൈ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ന് യുഎഇയിലേക്കും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 78 വിമാന സർവീസുകൾ നടത്തും. ഇതിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങളും ഉൾപ്പെടും.

ഡൽഹി, മുംബൈ, കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മസ്‌കത്തിലേക്ക് 12 സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ്സ് നടത്തും. സൗദിയിലെ ജിദ്ദയിലേക്ക് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യയും ഹൈദരാബാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് നടത്തും. റിയാദിലേക്ക് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക സർവീസുകളും ഉണ്ടാകും.

ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 60-ഓളം പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. അൽ ഐൻ, ദമ്മാം എന്നിവിടങ്ങളിലേക്ക് സർവീസുകൾ ഉണ്ടായിരിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ഇസ്രായേൽ എന്നിവിടങ്ങളിലേക്ക് പരിമിതമായ സർവീസുകളായിരിക്കും ഉണ്ടാവുക.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News