Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദുബൈ: ഇറാൻ ആക്രമണത്തിൽ യു.എ.ഇയിൽ 9 പേർക്ക് കൂടി പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആക്രമണത്തിൽ ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 131 ആയി. ഇന്നലെ 13 മിസൈലുകളും 39 ഡ്രോണുകളും നേരിട്ടുവെന്നും ആർക്കും ജീവപായം ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം ദുബൈ ക്രീക്ക് ഹാർബറിൽ ഡ്രോണാക്രമണത്തിൽ കെട്ടിടത്തിന് തീപിടിക്കുകയും ഇവിടെ നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തീ നിയന്ത്രണവിധേയമെന്ന് അധികൃതർ അറിയിച്ചു.