ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചു

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകരെ അനുവദിക്കില്ല

Update: 2026-03-09 15:17 GMT

ദുബൈ: ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. മേഖലയിലെ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സുരക്ഷ മുൻകരുതലിന്റെ ഭാ​ഗമായാണ് അടച്ചിടുന്നതെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകരെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി 28 ന് യുഎഇക്ക് നേരെയുള്ള ഇറാൻ ആക്രമണങ്ങളെ തുടർന്ന് മാർച്ച് 1 മുതലാണ് പാർക്ക് അടച്ചത്. ആദ്യം മാർച്ച് 8 വരെ അടച്ചിടാനായിരുന്നു തീരുമാനം. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ച് അനിശ്ചിത കാലത്തേക്ക് പാർക്ക് അടച്ചിടാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ​ഗ്ലോബൽ വില്ലേജിന് പിന്നാലെ ഐൻ ദുബൈ, ദുബൈ പാർക്സ് ആൻഡ് റിസോർട്സ്, എന്നിവയും താൽകാലികമായി അടച്ചു. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News