ഇ-ഇൻവോയിസിംഗ്; 12ാം ഘട്ടം ഡിസംബർ ഒന്നിന് ആരംഭിക്കും

കഴിഞ്ഞ വർഷങ്ങളിൽ 10 മില്ല്യണിലേറെ ബിസിനസ് ചെയ്ത എല്ലാ സ്ഥാപനങ്ങൾക്കും ഇ-ഇൻവോയിസിംഗ് ബാധകമാണ്

Update: 2024-05-25 18:37 GMT

ജിദ്ദ: സൗദിയിൽ സ്ഥാപനങ്ങളുടെ ഇൻവോയിസുകൾ സകാത്ത് അതോറിറ്റിയെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടം ഡിസംബറിൽ ആരംഭിക്കും. കഴിഞ്ഞ വർഷങ്ങളിൽ 10 മില്ല്യണിലേറെ ബിസിനസ് ചെയ്ത എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാകും. ഇത്തരം സ്ഥാപനങ്ങൾ ഡിസംബർ ഒന്ന് മുതൽ ഇൻവോയിസിംഗ് സിസ്റ്റം ഫതൂറ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കേണ്ടതാണെന്ന് സക്കാത്ത് അതോറിറ്റി അറിയിച്ചു.

സൗദിയിലെ സ്ഥാപനങ്ങളുടെ ഇൻവോയിസുകൾ ഓൺലൈനായി സകാത്ത് അതോറിറ്റിയെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലിന്റെ കോപ്പിയും സ്ഥാപനത്തിന്റെ വിറ്റു വരവ് കണക്കുകളും ഇതോടെ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിക്ക് ലഭ്യമാകും.

Advertising
Advertising

2022 ലോ, 2023 ലോ മൂല്യവർധിത നികുതി ഉൾപ്പെടെയുള്ള വരുമാനം 10 മില്ല്യണ് റിയാലിൽ കൂടുതൽ ലഭിച്ച എല്ലാ സ്ഥാപനങ്ങൾക്കും പുതിയ ചട്ടം ബാധകമാകും. ഇത്തരം സ്ഥാപനങ്ങളുടെ ഇൻവോയിസിംങ് സിസ്റ്റം ഡിസംബർ 1 മുതൽ സക്കാത്ത് ടാക്‌സ് അതോറിറ്റിയുടെ ഫതൂറ പ്ലാറ്റ് ഫോമുമായി ബന്ധിപ്പിക്കേണ്ടതാണ്. ഇതോടെ സ്ഥാപനങ്ങളുടെ ബില്ലിങ് വിവരങ്ങൾ അതോറിറ്റിക്ക് ലഭ്യമാകും. നികുതി വെട്ടിപ്പ് തടയാനും ഇതിലൂടെ സാധിക്കും. ഓരോ സ്ഥാപനത്തിനും ഫതൂറ പ്ലാറ്റ്ഫോമിൽ പ്രത്യേക അക്കൗണ്ടുകളാണുണ്ടാവുക. ഷെയർ ചെയ്യുന്ന വിവരങ്ങൾ അതത് അക്കൗണ്ടുകളിൽ സുരക്ഷിതമായിരിക്കും. മറ്റു സ്ഥാപനങ്ങൾക്ക് ഇത് പരശോധിക്കാനോ കാണാനോ കഴിയില്ലെന്ന് സക്കാത്ത് ആന്റ് ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News