സംസ്ഥാനത്ത് പി.എസ്.സി അഭിമുഖങ്ങൾ തുടങ്ങുന്നു; ലിസ്റ്റിലുള്ള ഗൾഫിലെ ഉദ്യോഗാർഥികൾ ആശങ്കയിൽ

വിമാന സർവീസ് തുടങ്ങാത്ത സാഹചര്യത്തിൽ ലിസ്റ്റിൽ ഇടം നേടിയ പലർക്കും അഭിമുഖത്തിന് നാട്ടിലെത്താൻ കഴിയില്ല. പ്രവാസികൾക്കായി ബദൽ സംവിധാനം ഒരുക്കണമെന്ന് ആവശ്യം ശക്തമാക്കുകയാണ് പ്രവാസി സമൂഹം.

Update: 2020-06-13 21:55 GMT
Advertising

ലോക്ക്ഡൗണിന് ശേഷം വിവിധ തസ്തികകളിലേക്ക് പി.എസ്.സി അഭിമുഖം പ്രഖ്യാപിച്ചത് ഗൾഫിലെ ഉദ്യോഗാർഥികളെ ആശങ്കയിലാഴ്ത്തുന്നു. വിമാന സർവീസ് തുടങ്ങാത്ത സാഹചര്യത്തിൽ ലിസ്റ്റിൽ ഇടം നേടിയ പലർക്കും അഭിമുഖത്തിന് നാട്ടിലെത്താൻ കഴിയില്ല. പ്രവാസികൾക്കായി ബദൽ സംവിധാനം ഒരുക്കണമെന്ന് ആവശ്യം ശക്തമാക്കുകയാണ് പ്രവാസി സമൂഹം.

അടുത്തമാസം ഒന്ന് മുതലാണ് വിവിധ തസ്തികകളിലേക്കുള്ള അഭിമുഖത്തിന് പി.എസ്.സി ഷെഡ്യൂൾ പ്രഖ്യാപിച്ചത്. അഭിമുഖത്തിന് എത്തേണ്ട ഷോർട്ട്ലിസ്റ്റിലുള്ള പലരും ഗൾഫിൽ ജോലിയെടുക്കുന്നവരാണ്. വിമാനസർവീസ് സാധാരണ നിലയിലെത്താതെ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിന് എത്താൻ കഴിയില്ല. ഉടൻ ഇന്റർവ്യൂ പ്രതീക്ഷിക്കുന്ന ഒപ്ടോമെട്രിസ്റ്റ് ഗ്രേഡ് ടൂ തസ്തികയിൽ മാത്രം ഷോർട്ട്ലിസ്റ്റിലുള്ള നിരവധി പ്രവാസികളുണ്ട്.

ഷോർട്ട്ലിസ്റ്റിലുള്ളവർ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സംഘടിച്ച് പി.എസ്.സിയെ ആശങ്ക അറിയിച്ചിരുന്നുവെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. വിമാനസർവീസ് സാധാരണ നിലയിലാകുന്നവരെ ഒന്നുകിൽ അഭിമുഖം മാറ്റുവെക്കണം, അല്ലെങ്കിൽ രേഖകൾ പരിശോധിക്കാനും, അഭിമുഖം നടത്താനും നോർക്ക വഴി പകരം സംവിധാനം ഏർപ്പെടുത്തണം തുടങ്ങിയ വസ്തുത ഇവര് ചൂണ്ടിക്കാട്ടുന്നു. ഗൾഫിലെ ജോലി നഷ്ടപ്പെട്ടവരും ഉദ്യോഗാർഥികളിൽ ഉൾപ്പെടുന്നുണ്ട്.

Tags:    

Similar News