തുടർച്ചയായ രണ്ടാം ദിവസവും യു.എ.ഇയിൽ കോവിഡ് മരണമില്ല; സൗദിയില്‍ ഇന്നലെ 45 മരണം

കോവിഡ് വാക്സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അബൂദബിയിൽ തുടക്കമായി

Update: 2020-07-17 01:48 GMT
Advertising

63 മരണം കൂടി സ്ഥിരീകരിച്ചതോടെ ഗൾഫിൽ കോവിഡ് മരണസംഖ്യ 3669 ആയി. ആറായിരത്തിലേറെ പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിലെ കോവിഡ് രോഗികളുടെ എണ്ണം 5,60,000 ആയി.

സൗദി അറേബ്യയിലാണ് 45 മരണം. ഒമാനിൽ ഒമ്പതും ബഹ്റൈനിൽ അഞ്ചും കുവൈത്തിൽ മൂന്നും ഖത്തറിൽ ഒന്നുമാണ് മരണം. തുടർച്ചയായ രണ്ടാം ദിവസവും യു.എ.ഇയിൽ കോവിഡ് മരണമില്ല. സൗദി അറേബ്യയിലും ഒമാനിലുമാണ് കോവിഡ് രോഗികളുടെ എണ്ണം കൂടുതൽ. യു.എ.ഇയിലും ഖത്തറിലും രോഗികളുടെ എണ്ണവും നന്നെ കുറഞ്ഞിട്ടുണ്ട്. 4,58,000 പേർക്ക് ഇതിനകം കോവിഡ് മുക്തി ലഭിച്ചു.

പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് മിക്ക ഗൾഫ് രാജ്യങ്ങളും. കോവിഡ് വാക്സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അബൂദബിയിൽ തുടക്കമായി. അബൂദബി ആരോഗ്യവകുപ്പ് ചെയർമാൻ തന്നെയാണ് മൂന്നാംഘട്ടത്തിൽ ആദ്യമായി വാക്സിൻ സ്വീകരിച്ചത്.

കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ തൊഴിലാളികളുടെ ശമ്പളം മുടക്കരുതെന്നു കമ്പനികൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുള്ള കമ്പനികളും ജീവനക്കാർക്ക് പൂർണവേതനം നൽകണമെന്നാണ് നിർദേശം.

Tags:    

Similar News