ഖത്തറിൽ ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ ഇടവിട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ശക്തമായ കാറ്റ് അന്തരീക്ഷത്തിൽ പൊടി പടർത്താനും സാധ്യതയുണ്ട്.

Update: 2024-05-01 16:19 GMT

ദോഹ: ഖത്തറിൽ ഇന്ന് രാത്രി കാറ്റിനും ഇടിക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ചിലയിടങ്ങളിൽ ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ ഇടവിട്ട മഴയ്ക്കും ശക്തമായ കാറ്റിനും ഇടിക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. കാലാവസ്ഥ മോശമാകുന്ന സമയത്ത് അമിത വേഗതയും ഓവർടേക്കിങും ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. അതേ സമയം ഇന്ന് രാവിലെ മുതൽ ഖത്തറിന്റെ വടക്കൻ മേഖലകളിൽ മഴ ലഭിച്ചു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News