ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം; അഞ്ചാം സ്ഥാനം കരസ്ഥമാക്കി ഖത്തർ

ആളോഹരി ജി.ഡി.പിയുടെ അടിസ്ഥാനത്തിലാണ് ഖത്തർ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത്

Update: 2024-05-01 16:20 GMT
Editor : Thameem CP | By : Web Desk

ദോഹ: ലോകത്തിലെ ഏറ്റവും സമ്പന്നമായ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തർ. ആളോഹരി ജി.ഡി.പിയുടെ അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്താണ് ഖത്തർ. ന്യൂയോർക്ക് ആസ്ഥാനമായ ഗ്ലോബൽ ഫിനാൻസ് മാഗസിനാണ് കഴിഞ്ഞ ദിവസം പട്ടിക പുറത്തിറക്കിയത്. 1,12,283 ഡോളറാണ് ആളോഹരി ജി.ഡി.പി. ഏതാണ്ട് 94 ലക്ഷത്തോളം ഇന്ത്യൻ രൂപ.

ആഗോള പെട്രോളിയം, പ്രകൃതിവാതക വിപണിയിലെ വിലയിടിവ് ഇടക്കാലത്ത് ഖത്തറിലെ ആളോഹരി ജി.ഡി.പിയെയും ബാധിച്ചിരുന്നു. 2014 ൽ ഇത് 143,222 ഡോളറായിരുന്നു. പിന്നീട് ഇത് ഒരു ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഇക്കാര്യത്തിൽ ക്രമാനുഗതമായ വളർച്ച കാണിക്കുന്നതായി ഗ്ലോബൽ ഫിനാൻസ് മാഗസിൻ റിപ്പോർട്ട് പറയുന്നു. യുഎഇയാണ് മേഖലയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ച മറ്റൊരു രാജ്യം. 96846 ഡോളറാണ് യുഎഇയുടെ ആളോഹരി ജിഡിപി. ലക്‌സംബർഗ്, മക്കാവൂ, അയർലണ്ട്, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് ആദ്യപത്തിൽ. 129 ാം സ്ഥാനത്താണ് പട്ടികയിൽ ഇന്ത്യ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News