കേരളത്തിലേക്ക് അടക്കം വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

ഇന്ത്യയിൽ കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് പരിമിതമായ സർവീസ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്

Update: 2026-03-08 18:25 GMT

ദോഹ: കേരളത്തിലേക്ക് അടക്കം പരിമിതമായ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. ഖത്തർ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവരെ സഹായിക്കുന്നതിനായാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇന്ത്യയിൽ കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് പരിമിതമായ സർവീസ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വ്യോമാതിർത്തി പൂർണമായും തുറന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചതിന് ശേഷം സാധാരണ നിലയിലുള്ള സർവീസുകൾ പുനരാരംഭിക്കും. യാത്ര തടസ്സപ്പെട്ടവർക്കായി എത്രയും വേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിനായി തിരഞ്ഞെടുത്ത ചില സർവീസുകൾ മാത്രം നടത്താനാണ് എയർലൈൻ പദ്ധതിയിടുന്നത്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News