ഇറാന് വേണ്ടി ചാരവൃത്തി; ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ

രണ്ട് സെല്ലുകളായി പ്രവർത്തിച്ച സംഘമാണ് പിടിയിലായത്

Update: 2026-03-04 07:29 GMT
Editor : Thameem CP | By : Web Desk

ദോഹ: ഖത്തറിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡിനായി പ്രവർത്തിച്ചിരുന്ന പത്ത് പേർ അറസ്റ്റിൽ. രണ്ട് സെല്ലുകളായി പ്രവർത്തിക്കുന്ന പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഏഴ് പേർ രാജ്യത്തെ പ്രധാന സൈനിക സിവിൽ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുന്ന ചാരപ്രവർത്തനങ്ങളിലും, മൂന്ന് പേർ ഡ്രോൺ ഉപയോഗിച്ചുള്ള അട്ടിമറി നീക്കങ്ങൾക്കുമാണ് നിയോഗിക്കപ്പെട്ടിരുന്നത്. രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളുടെ മാപ്പുകളും ആധുനിക ആശയവിനിമയ ഉപകരണങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന് പ്രതികൾ അന്വേഷണത്തിൽ സമ്മതിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജനങ്ങളുടെ പങ്കും വലുതാണെന്ന് ഓർമ്മിപ്പിച്ച അധികൃതർ, സംശയാസ്പദമായ സാഹചര്യങ്ങളോ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി വിവരമറിയിക്കണമെന്നും അഭ്യർഥിച്ചു.

അതേസമയം, രാജ്യത്ത് വ്യോമപാത നിലവിൽ തുറക്കാത്തതിനാൽ ഖത്തർ എയർവേസ് സർവീസുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതു ബന്ധപ്പെട്ട അടുത്ത അപ്‌ഡേറ്റ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നൽകുമെന്നും അധകൃതർ അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News