സുരക്ഷിത ഇടങ്ങളിൽ കഴിയുക; എമർജൻസി അലർട്ട് പുറപ്പെടുവിച്ച് ഖത്തർ

അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകുകയോ ചുറ്റിക്കറങ്ങുകയോ ചെയ്യരുത്

Update: 2026-02-28 09:48 GMT

ദോഹ: പ്രദേശത്തെ പ്രത്യേക സാഹചര്യത്തിൽ ദേശീയ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഖത്തർ. സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത് നിന്ന് എല്ലാവരും അകന്നു നിൽക്കണമെന്നും വീട്ടിലോ മറ്റെവിടെയെങ്കിലുമായോ അകത്തുതന്നെ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അപകടസാധ്യത ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകുകയോ ചുറ്റിക്കറങ്ങുകയോ ചെയ്യരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Advertising
Advertising

അതേസമയം, ഖത്തറിലെ സ്ഥിതി സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പൊതു സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയും ഉറപ്പാക്കാൻ സംയോജിത ഫീൽഡ്-ഓപ്പറേറ്ററി സിസ്റ്റം 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം വിശദീകരിച്ചു. പൊതുജനങ്ങൾ ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ മനസ്സിലാക്കണമെന്നും അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള കിംവദന്തികളും സന്ദേശങ്ങളും അവഗണിക്കണമെന്നും നിർദേശിച്ചു. വിശ്വസനീയമല്ലാത്ത വീഡിയോകളോ വാർത്തകളോ പങ്കിടരുതെന്നും വ്യക്തമാക്കി.

ഖത്തറിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി

നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി. എംബസിയും തദ്ദേശ ഭരണകൂടങ്ങളും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും പ്രസ്താവനയിൽ അറിയിച്ചു. എംബസി പതിവുപോലെ പ്രവർത്തിക്കുന്നതായും വ്യക്തമാക്കി. എംബസിയുടെ 24×7 ഹെൽപ്പ്ലൈൻ നമ്പർ: 00974-55647502. ഇമെയിൽ വിലാസം cons.doha@mea.gov.in.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News