ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

നാശനഷ്ടങ്ങളില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം

Update: 2026-02-28 10:29 GMT

ദോഹ: രാജ്യത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. സംഭവങ്ങളിൽ നാശനഷ്ടങ്ങളില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലകളിൽ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുകയാണ്. സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ കണ്ടാൽ അടുത്തേക്ക് പോകരുത്. സ്പർശിക്കാനോ നീക്കം ചെയ്യാനോ ശ്രമിക്കരുത്. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ 999 എന്ന നമ്പറിൽ അറിയിക്കണം അധികൃതർ അറിയിച്ചു.

Advertising
Advertising

അതേസമയം, പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് ഖത്തർ വ്യോമ പാത അടച്ചു. ഖത്തർ എയർവേയ്‌സ് താൽക്കാലികമായി സർവീസ് നിർത്തുകയും ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News