ഒമാനിലേക്ക് കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക്

കോവിഡ് വ്യാപനത്തിെന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു

Update: 2021-05-05 00:59 GMT
Editor : rishad | By : Web Desk
Advertising

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിലേക്ക് കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഈജിപ്ത്,ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഒമാൻ വിലക്കേർപ്പെടുത്തിയത്.

കോവിഡ് വ്യാപനത്തിെന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒമാനിൽ നിരവധി യാത്രക്കാരെത്തുന്ന ഈജിപ്തിനെയും ഫിലിപ്പീൻസിനെയും വിലക്കിയത്. മെയ് ഏഴ് വെള്ളിയാഴ്ച രാവിലെ 9 മുതൽ ആണ് യാത്രാ നിരോധനം പ്രാബല്യത്തിൽ വരിക എന്നും സുപ്രീംകമ്മിറ്റി അറിയിച്ചു.

ഈ രാജ്യങ്ങളിലൂടെ കഴിഞ്ഞ 14 ദിവസത്തിനിടെ യാത്ര ചെയ്തവർക്കും പ്രവേശന വിലക്കുണ്ട്. ഒമാനി പൗരന്മാർ, നയതന്ത്രഞജർ, ആാരാേഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഇളവുണ്ടാകും. പാകിസ്താൻ, ബംഗ്ലാദേശ്, യു.കെ, ലബനാൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങൾക്കും വിലക്ക് ഉണ്ട് .

Editor - rishad

contributor

By - Web Desk

contributor

Similar News