തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചു; ഒമാനിലെ രണ്ട് ഫാമുകളിൽനിന്ന് 14 പേരെ അറസ്റ്റ് ചെയ്തു

ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്

Update: 2024-05-01 09:10 GMT

മസ്‌കത്ത്: വിദേശികളുടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ഒമാനിലെ ബുറൈമി വിലായത്തിലെ രണ്ട് ഫാമുകളിൽനിന്ന് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 14 പേരെ അറസ്റ്റ് ചെയ്തു. മഹ്ദ സ്പെഷ്യൽ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ പിന്തുണയോടെ ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡാണ് നിയമ നടപടി സ്വീകരിച്ചത്. ഇവർക്കെതിരെയുള്ള നടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു.


Advertising
Advertising




Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News