കാതോലിക്കാ ബാവാ അനുസ്മരണം നടത്തി

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക, അഹമ്മദി സെന്റ്‌ തോമസ്‌ പഴയപള്ളി, സെന്റ്‌ ബേസിൽ, സെന്റ്‌ സ്റ്റീഫൻസ്‌ എന്നീ കുവൈത്ത് ഓർത്തഡോക്സ്‌ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണ സമ്മേളനം നടന്നത്

Update: 2021-07-22 18:50 GMT
Editor : Shaheer | By : Web Desk
Advertising

മലങ്കര സഭയുടെ പരമാധ്യക്ഷനായിരുന്ന ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക്‌ കുവൈത്തിലെ ഓർത്തഡോക്സ്‌ വിശ്വാസികൾ സ്മരണാഞ്ജലിയർപ്പിച്ചു. നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌, വത്തിക്കാൻ അംബാസഡർ ആർച്ച്‌ ബിഷപ്പ്‌ യൂജിൻ മാർട്ടിൻ ന്യുജന്റ്‌ എന്നിവർ മുഖ്യാതിഥികളായി.

കുവൈത്തിലെ ഓർത്തഡോക്സ്‌ ഇടവകകളായ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക, അഹമ്മദി സെന്റ്‌ തോമസ്‌ പഴയപള്ളി, സെന്റ്‌ ബേസിൽ, സെന്റ്‌ സ്റ്റീഫൻസ്‌ എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തിലൂടെ ദീർഘവീക്ഷണമുള്ള നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു.

കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ, സംസ്ഥാന ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോർജ്ജ്‌, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അർമേനിയൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ പാട്രിയാർക്കൽ വികാരി റവ. ബെദ്രോസ്‌ മാന്യുലിയൻ, എത്യോപ്യൻ ഓർത്തഡോക്സ്‌ ചർച്ച്‌ വികാരി അബോ ബെർണബാസ്‌, ആംഗ്ലിക്കൻ ചർച്ചിന്റെ ചാപ്ലിൻ റവ. മൈക്കിൾ മെബോണ, എൻ.ഈ.സി.കെ. സെക്രട്ടറി റോയി യോഹന്നാൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഫാ. ജിജു ജോർജ്ജ്‌ അധ്യക്ഷനായി. ഫാ. ജോൺ ജേക്കബ്‌ സ്വാഗതവും ഫാ. മാത്യൂ എം. മാത്യൂ നന്ദിയും പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News