പ്രവാസികള്‍ക്ക് ആശ്വാസം: കുടുബ സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

പുതിയ വ്യവസ്ഥകളോടെ കുടുംബ,വാണിജ്യ,ടൂറിസ്റ്റ് സന്ദർശനങ്ങൾക്കുള്ള പ്രവേശന വിസകൾ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Update: 2024-02-05 19:21 GMT
Editor : Anas Aseen | By : Web Desk
Advertising

കുവൈത്ത്: പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ കുടുബ സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുന്നു. പുതിയ വ്യവസ്ഥകളോടെ കുടുംബ,വാണിജ്യ,ടൂറിസ്റ്റ് സന്ദർശനങ്ങൾക്കുള്ള പ്രവേശന വിസകൾ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുടുംബ-ടൂറിസ്റ്റ്-വാണിജ്യ സന്ദര്‍ശന വിസകളാണ്‍ അനുവദിക്കുന്നത്.ഈ മാസം എഴുമുതൽ വിവിധ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകൾ ഇതിനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും.മെറ്റ പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്‌ത് സന്ദർശന വിസക്ക് അപേക്ഷിക്കാം .

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.രാജ്യത്ത് ദീർഘകാലമായി നിർത്തിവെച്ച കുടുംബ സന്ദർശന വിസയും ടൂറിസ്റ്റ് വിസയും പുനരാരംഭിക്കുന്നത് പ്രവാസികൾക്ക് ഗുണകരമാകും.

കഴിഞ്ഞ ആഴ്ചയാണ് പ്രവാസികള്‍ക്ക് കുടുംബവിസ പുനരാരംഭിച്ചിത്. കുടുംബ സന്ദർശന വിസയിൽ അപേക്ഷകരുടെ പിതാവ്, മാതാവ്,ഭാര്യ,മക്കൾ എന്നിവരെ പരിഗണിക്കും.അപേക്ഷകന് പ്രതിമാസ ശമ്പളം 400 ദീനാറില്‍ കുറയരുത് .

മറ്റു ബന്ധുക്കളെ എത്തിക്കുന്ന അപേക്ഷകർക്ക് 800 ദീനാറിൽ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം. 53 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ അനുവദിക്കും.പുതിയ നീക്കം മാസങ്ങളായി കുടുംബത്തെ കൊണ്ടുവരുവാന്‍ കാത്തിരിക്കുന്ന മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമാകും.

കുവൈത്തില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ക്ക് മൂന്നുമാസ കാലാവധിയുള്ള ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കാന്‍ നേരത്തെ 250 ദിനാര്‍ ആണ് കുറഞ്ഞ ശമ്പളനിരക്ക്.

Full View

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News