കുവൈത്ത് ടെലിവിഷൻ സ്ഥാപിതമായിട്ട് അറുപതു വർഷം പൂർത്തിയാകുന്നു

സാംസ്‌കാരിക ചരിത്രത്തിലെ അഭിമാന സ്തംഭങ്ങളിലൊന്നായ ദേശീയ ടെലിവിഷൻ ചാനൽ 1961 നവംബർ 15 നാണു സംപ്രേക്ഷണം ആരംഭിച്ചത്

Update: 2021-11-15 15:53 GMT
Editor : dibin | By : Web Desk
Advertising

കുവൈത്ത് ടെലിവിഷൻ സ്ഥാപിതമായിട്ട് ഇന്നേക്ക് അറുപതു വർഷം പൂർത്തിയാകുന്നു.രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ അഭിമാന സ്തംഭങ്ങളിലൊന്നായ ദേശീയ ടെലിവിഷൻ ചാനൽ 1961 നവംബർ 15 നാണു സംപ്രേക്ഷണം ആരംഭിച്ചത്.

അറേബ്യൻ ഉപദ്വീപിലെ രണ്ടാമത്തെ ടിവി സ്റ്റേഷനായിട്ടാണ് 1961 ൽ കുവൈത്തിലെ ശർഖിൽ നിന്ന് കുവൈത്ത് ടെലിവിഷൻ പ്രവർത്തനം ആരംഭിച്ചത്.തുടക്കത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ദിവസത്തിൽ നാല് മണിക്കൂർ വീതമായിരുന്നു സംപ്രേക്ഷണം.1974 മാർച്ചിൽ ബഹ്റൈനിൽ നിന്ന് ഗൾഫ് കപ്പ് ഓഫ് നേഷൻസിന്റെ ആദ്യ റൗണ്ടിനായി പിഎഎൽ ഫോർമാറ്റിൽ കളർ സംപ്രേക്ഷണം ആരംഭിച്ചു.

അറബ് മാധ്യമ രംഗത്തുതന്നെ എടുത്തുപറയാവുന്ന സംരംഭങ്ങളിലൊന്നാണ് ഇന്ന് കുവൈത്ത് ടി.വി. കെ.ടി.വി ഒന്ന്, കെ.ടി.വി രണ്ട്, കെ.ടി.വി സ്‌പോർട്‌സ്, കെ.ടി.വി സ്‌പോർട്‌സ് പ്ലസ്, അൽ ഖുറൈൻ ചാനൽ, അൽ അറബി ചാനൽ, കെ.ടി.വി കിഡ്‌സ്, ഇത്‌റ എന്നീ എട്ട് ടെറസ്ട്രിയൽ ചാനലുകളും അൽ മജ്‌ലിസ് എന്ന ഉപഗ്രഹ ചാനലും അടങ്ങുന്നതാണ് നിലവിൽ കുവൈത്ത് ടെലിവിഷൻ നെറ്റ്‌വർക്ക്.വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

കല, സാഹിതം, സംസ്‌കാരം, വിജ്ഞാനമേഖല എന്നിവക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ആറു പതിറ്റാണ്ടുകാലമായി കുവൈത്ത് ടിവിയുടെ പ്രവർത്തനം . അറുപതാം വാർഷിക വേളയിൽ വാർത്താവിനിമയ മന്ത്രി അബ്ദുറഹ്‌മാൻ അൽ മുതൈരി അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു.




Today marks the 60th anniversary of the founding of Kuwait Television.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News