കോവിഡ്: ദോഹ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണം

Update: 2022-01-07 17:14 GMT
Advertising

യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളുമായി ദോഹ വിമാനത്താവളം. യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണമെന്നും കോവിഡ് ലക്ഷണമുള്ളവർ യാത്രക്കെത്തരുതെന്നും നിർദേശം നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പുതിയ നിർദേശങ്ങൾ നൽകിയത്.

യാത്രികർ കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. പനി, ചുമ, ശ്വാസ തടസം, മണമോ രുചിയോ കുറയൽ തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ വിമാനത്താവളത്തിലേക്ക് വരരുത് -അധികൃതർ നിർദേശിച്ചു. എല്ലാ ഗേറ്റുകളിലും ടെർമിനലിലും തെർമൽ സ്‌ക്രീനിങ് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കും വിമാനത്താവളത്തിൽ സജ്ജമാണെന്നും അറിയിച്ചു. എയർപോർട്ട് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയതായും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികളെന്നും അധികൃതർ പറഞ്ഞു.

Doha Airport with special instructions for passengers

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News