ഖത്തറിൽ 17 വയസ് വരെയുള്ള കുട്ടികൾക്കും ഹോട്ടൽക്വാറന്റൈൻ ഒഴിവാക്കി

വാക്സിനെടുത്ത മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്ക് ഹോം ക്വാറന്‍റൈന്‍ മതിയാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Update: 2021-07-10 17:16 GMT
Editor : rishad | By : Web Desk
Advertising

ഖത്തറില്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഹോട്ടല്‍ ക്വാറന്‍റൈന്‍ ഒഴിവാക്കി. വാക്സിനെടുത്ത മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്ക് ഹോം ക്വാറന്‍റൈന്‍ മതിയാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ ജൂലൈ 12 മുതല്‍ നിലവില്‍ വരുന്ന ക്വാറന്‍റൈന്‍ ഇളവുകളില്‍ ആരോഗ്യ മന്ത്രാലയം കൂടുതല്‍ വ്യക്തത വരുത്തി. ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രക്ഷിതാക്കള്‍ക്കൊപ്പമുള്ള 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല.

പകരം പത്ത് ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. യെല്ലോ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഏഴ് ദിവസവും ഗ്രീന്‍ ലിസ്റ്റിലുള്ളവര‍്ക്ക് 5 ദിവസത്തെ ഹോം ക്വാറന്‍റൈനുമാണ് വേണ്ടത്. എന്നാല്‍ വാക്സിനെടുക്കാത്ത രക്ഷിതാക്കള‍്ക്കൊപ്പം വരുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കള‍്ക്കൊപ്പം തന്നെ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനില്‍ കഴിയണം.

പന്ത്രണ്ട് മുതല്‍ പതിനെട്ട് വരെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമാണെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന അറിയിപ്പ്. ഇതില്‍ മാറ്റം വരുത്തിയാണ് പുതിയ അറിയിപ്പ്. അതേസമയം ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര‍്ക്ക് ഖത്തറിലെത്തിയതിന് ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News