ഓണ്‍അറൈവല്‍ നിബന്ധന പാലിച്ചില്ല: ദോഹയിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു

നിശ്ചിത തുക കൈവശം വേണമെന്ന നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി

Update: 2021-07-22 18:02 GMT
Advertising

ഓണ്‍അറൈവല്‍ വഴി ഖത്തറിലെത്തിയ മലയാളികളെ ദോഹ എയര്‍പോര്‍ട്ട് അധികൃതര‍് തിരിച്ചയച്ചു. രാവിലെ ഒമ്പത് മണിയോടെ എയര്‍ഇന്ത്യ എക്സ്പ്രസ്സ് വഴി ദോഹയിലെത്തിയ മലയാളികളെയാണ് പത്ത് മണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷം നാട്ടിലേക്ക് തിരിച്ചയച്ചത്. അയ്യായിരം റിയാല‍ോ അല്ലെങ്കില്‍ തത്തുല്യമായ ഇന്ത്യന്‍ രൂപയോ അക്കൌണ്ടിലോ കൈവശം കറന്‍സിയായോ വേണമെന്ന ഓണ്‍ അറൈവല്‍ നിബന്ധന പാലിക്കാത്തതിനാലാണ് നടപടി. ദോഹയിലേക്ക് വന്ന അതെ എയര്‍ഇന്ത്യ വിമാനത്തില്‍ തന്നെയാണ് ഇവര്‍ മടങ്ങിയത്. സൌദിയിലേക്ക് പോകാനായി ദോഹയിലേക്ക് യാത്ര ചെയ്തവരായിരുന്നു പതിനേഴ് പേരും.

ഓരോരുത്തരില്‍ നിന്നും 650 റിയാല്‍ വീതം മടക്കയാത്രക്ക് എയര്‍ഇന്ത്യ ഈടാക്കിയതായി യാത്രക്കാര്‍ മീഡിയവണിനോട് പറഞ്ഞു. നേരത്തെ രണ്ടായിരം റിയാല്‍ ആവശ്യപ്പെട്ടെങ്കിലും തര‍്ക്കിച്ചതിന് ശേഷം കുറച്ചുനല്‍കുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. അക്കൌണ്ടിലോ കൈവശമോ പണം വേണമെന്ന ഓണ്‍അറൈവലിന്‍റെ നിബന്ധനയെ കുറിച്ച് എയര്‍ഇന്ത്യ അധികൃതരോ നാട്ടിലെ ട്രാവല്‍ ഏജന്‍സികളോ മുന്‍കൂട്ടി അറിയിക്കാത്തതാണ് തങ്ങള്‍ക്ക് വിനയായതെന്നും യാത്രക്കാര്‍ പറയുന്നു.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News