ദോഹയില്‍ നിന്ന് മദീനയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസ് പുനരാരംഭിക്കുന്നു

നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ദോഹ മദീന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നത്

Update: 2021-09-30 17:58 GMT
Advertising

ദോഹയില്‍ നിന്ന്  മദീനയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ ദോഹയില്‍ നിന്നും മദീനയിലേക്കും തിരിച്ചുമുണ്ടാകും.നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ദോഹ മദീന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ റൂട്ടില്‍ സര്‍വീസുകളുണ്ടാവുക. എയര്‍ബസ് എ 320 വിമാനമാണ് സര്‍വീസ് നടത്തുക. 12 ഫസ്റ്റ് ക്ലാസ് സീറ്റുകളും 132 എക്കണോമിക് ക്ലാസ് സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക.

ഖത്തര്‍ സമയം പുലര്‍ച്ചെ ഒരു മണിക്ക് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 3.15 ന് മദീനയിലെത്തും. തിരിച്ച് 4.15 ന് മദീനയില്‍ നിന്നും പുറപ്പെട്ട് രാവിലെ 6.25 ന് ദോഹയിലെത്തും.. ഹജ്ജ് ഉംറ തീര്‍ത്ഥാടനങ്ങള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പുതിയ സര്‍വീസ് ഏറെ ഗുണകരമാകും.

അതിനിടെ ഖത്തറിനും സൌദിക്കുമിടയിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനായി രൂപീകരിച്ച സംയുക്ത സമിതി ഇന്ന് ദോഹയില്‍ യോഗം ചേര്‍ന്നു. സമിതിയുടെ ആറാമത് യോഗമാണ് ദോഹയില്‍ നടന്നത്. ഖത്തര്‍ സംഘത്തെ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക പ്രതിനിധി അംബാസഡര്‍ അലി ബിന്‍ ഫഹദ് അല്‍ ഹാജിരിയും സൌദി സംഘത്തെ വിദേശകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഈദ് ബിന്‍ മുഹമ്മദ് അല്‍ തഖാഫിയുമാണ് നയിച്ചത്. ഉപരോധം അവസാനിച്ച അല്‍ ഉല ഉച്ചകോടിയില്‍ കൈക്കൊണ്ട വിവിധ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ പുരോഗതി യോഗം വിലയിരുത്തി. പൊതുതാല്‍പ്പര്യമേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളും യോഗത്തില്‍ നടന്നു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News