അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ മിഡിൽ ഈസ്റ്റിൽ ഖത്തർ രണ്ടാമത്

പൊതുമേഖലയിലെ അഴിമതിയും അത് തടയാനുള്ള സംവിധാനങ്ങളുമാണ് റാങ്കിങ്ങിന്റെ മാനദണ്ഡം

Update: 2023-02-01 18:45 GMT
Editor : rishad | By : Web Desk
ഖത്തര്‍ ദേശീയപതാക
Advertising

ദോഹ: അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മിഡിൽ ഈസ്റ്റിൽ ഖത്തര്‍ രണ്ടാമത്. ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണലാണ് പട്ടിക പുറത്തുവിട്ടത്. മിഡിലീസ്റ്റ് - വടക്കേ ആഫ്രിക്ക മേഖലയില്‍ 58 പോയിന്റുമായാണ് ഖത്തര്‍ രണ്ടാമതെത്തിയത്.

യു.എ.ഇയാണ് മേഖലയില്‍ ഒന്നാം സ്ഥാനത്ത്. ഏറ്റവും അഴിമതി നിറഞ്ഞ രാജ്യത്തിന് 0 പോയിന്റും അഴിമതി കുറഞ്ഞ രാജ്യത്തിന് 100 പോയിന്റും ‌നല്‍കുന്ന രീതിയിലാണ് റാങ്കിങ്. 180 രാജ്യങ്ങളാണ് ആകെ പട്ടികയിലുള്ളത്. ആഗോള തലത്തില്‍ ഖത്തറിന് 40ാം സ്ഥാനമാണുള്ളത്. പൊതുമേഖലയിലെ അഴിമതിയും അത് തടയാനുള്ള സംവിധാനങ്ങളുമാണ് റാങ്കിങ്ങിന്റെ മാനദണ്ഡം.

സിറിയ ,യെമന്‍, ലിബിയ എന്നീ രാജ്യങ്ങളാണ് മേഖലയില്‍ ഏറ്റവും പിന്നിലുള്ളത്.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News