അൽഐൻ മാർത്തോമ്മാ ചർച്ച് കൊയ്ത്തുത്സവം ഇന്ന് നടക്കും

Update: 2023-01-28 03:41 GMT
Advertising

അൽഐൻ മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവവും സ്പിരിറ്റ് ഓഫ് ദി യൂണിയൻ ആചരണവും ഇന്ന് ദേവാലയാങ്കണത്തിൽ നടക്കും. വൈകിട്ട് 4:30 ന് പരിപാടികൾ ആരംഭിക്കുമെന്ന് ഡോ. പി.ജെ തോമസ് വാർത്താസമ്മേളനത്തിൽഅറിയിച്ചു.

യു.എ.ഇ സഹിഷ്ണുതാ-സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും. വേൾഡ് കൗൺസിൽ ഓഫ് ചർച്ച്സ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും മാർത്തോമ്മാ സഭ അടൂർ ഭദ്രാസന അധ്യക്ഷനുമായ ഡോ. ഏബ്രഹാം മാർ പൗലോസ് അധ്യക്ഷത വഹിക്കും.

മലങ്കര ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും. ജിനു സ്‌കറിയ, സാംസൺ കോശി, ബാബു ടി ജോർജ്, തോമസ് ജേകബ്, റെജി തോമസ്, വർഗീസ് ഈപ്പൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News