പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ പുതിയ സംവിധാനവുമായി യു.എ.ഇ

ദുരിതത്തിൽ കഴിയുന്നവരുടെ അപേക്ഷ സ്വീകരിക്കാൻ ഷാർജയും, സഹായം സമാഹരിക്കാൻ ദുബൈയും സംവിധാനങ്ങൾ പ്രഖ്യാപിച്ചു

Update: 2024-04-23 17:54 GMT
Advertising

ദുബൈ: യു.എ.ഇയിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ സർക്കാർ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തി. ദുരിതത്തിൽ കഴിയുന്നവരുടെ അപേക്ഷ സ്വീകരിക്കാൻ ഷാർജയും, സഹായം സമാഹരിക്കാൻ ദുബൈയും സംവിധാനങ്ങൾ പ്രഖ്യാപിച്ചു.

അതേസമയം, ഷാർജയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ മുനിസിപ്പാലിറ്റിയുടെ ഊർജിത പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ മേഖലകളിൽ ഇന്ന് വെള്ളം വലിച്ചെടുക്കാൻ ട്രക്കുകൾ എത്തിയിരുന്നു. പലയിടത്തും വെള്ളം ഇറങ്ങി തുടങ്ങിയതിനാൽ ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ന് പലർക്കും ജോലിക്ക് പോകാനും പുറത്തിറങ്ങാനും കഴിഞ്ഞു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ നടത്തിയിരുന്ന കമ്യൂണിറ്റി കിച്ചൻ സംവിധാനം നിർത്തിവെച്ചു. വെള്ളകെട്ട് ബാധിത മേഖലകളിൽ സഹായം ആവശ്യമുള്ളവർക്ക് സമീപിക്കാൻ സർക്കാറിന്റെ മേൽനോട്ടത്തിൽ പോയന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് 065015161 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാമെന്ന് ഷാർജ സർക്കാർ അറിയിച്ചു.

ഷാർജ സോഷ്യൽ സർവീസ് വകുപ്പ് അപേക്ഷകളിൽ നടപടി സ്വീകരിക്കും ഷാർജ എമർജൻസി & ക്രൈസിസ് മാനേജ്‌മെന്റ് ടീമാണ് സംവിധാനം ഏർപ്പെടുത്തിയത്. വ്യക്തികൾക്കും, ബിസിനസ് രംഗത്തുള്ളവർക്കും ദുരിത ബാധിതരെ സഹായിക്കാൻ ദുബൈ കമ്യൂണിറ്റി ഡെവലപമെന്റ് അതോറിറ്റിയുടെ ജൂഡ് എന്ന പ്ലാറ്റ്‌ഫോമിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

Contributor - Web Desk

contributor

Similar News