മടിപിടിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 117ാം സ്ഥാനം

Update: 2018-09-09 15:08 GMT
Advertising

ലോകാരോഗ്യ സംഘടന ഈയിടെ പുറത്തുവിട്ട മടിപിടിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 117 ആം സ്ഥാനം. 168 രാജ്യങ്ങളിലായി 1 . 9 ദശലക്ഷം ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ സർവ്വേ റിപ്പോർട്ടിലാണ് ഇന്ത്യക്ക് 117ാം സ്ഥാനം ലഭിച്ചത്. ദി ലാൻസെറ്റ് എന്ന മെഡിക്കൽ ജേർണലിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

34 ശതമാനം ഇന്ത്യക്കാർക്ക് മതിയായ വ്യായാമം ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ, ഇതിൽ ഇന്ത്യക്ക് അപമാനം തോന്നേണ്ട കാര്യം ഇല്ല എന്നതാണ് വസ്തുത. 168 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ ഇന്ത്യ 116 രാജ്യങ്ങൾക്ക് മുന്നിലാണ്.

ഊർജസ്വലമായ രാജ്യങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഉഗാണ്ടയാണ്. അവിടെ 5 . 5 ആളുകൾ മാത്രമേ മതിയായ വ്യായാമം ചെയ്യാത്തവരായിട്ടുള്ളു. ജനസംഖ്യയിൽ 67 ശതമാനം പേരും മതിയായ വ്യായാമം ചെയ്യാത്ത കുവൈത്ത് ആണ് മടിപിടിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്.

Tags:    

Similar News