ഐ.എഫ്.എഫ്.കെയെ കൈ പിടിച്ചുയര്‍ത്തിയ പുതുതലമുറ

പ്രതിഫലേച്ഛയില്ലാതെ മേളയെ നെഞ്ചോടുചേര്‍ത്ത ഇവരാണ് ഇത്തവണത്തെ മേളയിലെ താരങ്ങള്‍.

Update: 2018-12-12 03:01 GMT
Advertising

പ്രളയമുണ്ടാക്കിയ പ്രതിസന്ധി ഉള്‍ക്കൊണ്ട് ഐ.എഫ്.എഫ്.കെ വിജയിപ്പിക്കാന്‍ സൗജന്യമായി പ്രവര്‍ത്തിക്കുന്നവരേറെയുണ്ട് മേളയില്‍. ഫെസ്റ്റിവല്‍ ബുക്ക് മുതല്‍ വോളണ്ടിയര്‍മാര്‍ വരെ നിരവധി പേരാണ് മേളയുടെ പൊലിമ കുറയരുതെന്ന വാശിയില്‍ ഐ.എഫ്.എഫ്.കെയുടെ ഭാഗമായിരിക്കുന്നത്. ഫെസ്റ്റിവല്‍ മനോഹരമാകുന്നത് ഈ കൂട്ടായ്മ കൊണ്ടുകൂടിയാണ്.

Full View

സിനിമ കാണല്‍ മാത്രമല്ല, സൗഹൃദങ്ങളുടെയും കൂട്ടായ്മകളുടെയും വേദി കൂടിയാണ് ഐ.എഫ്.എഫ്.കെ. ഇത്തവണ ആ കൂട്ടായ്മക്ക് സേവനത്തിന്റെ സൗന്ദര്യം കൂടിയുണ്ട്. പ്രളയം പ്രതിസന്ധി തീര്‍ക്കമെന്ന് കരുതിയ ചലച്ചിത്രമേളയെ തിരിച്ചുപിടിച്ചത് ഇവരാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഫെസ്റ്റിവല്‍ ബുക്ക് ഇറക്കേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. കഴിഞ്ഞ വര്‍ഷം ഫെസ്റ്റിവല്‍ ബുക്കൊരുക്കിയ ജിതിനും സംഘത്തിനും പണമില്ലാത്തത് കൊണ്ട് ഫെസ്റ്റിവല്‍ ഓര്‍മകള്‍ നഷ്ടപ്പെടരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

നാനൂറോളം വരുന്ന വളണ്ടിയേഴ്‌സ്, മീഡിയാ സെല്ലിലെ വിദ്യാര്‍ത്ഥികള്‍, ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പരിപാടികളുടെ അവതാരകര്‍ എന്നിവരെല്ലാം സൗജന്യ സേവനമാണ് നല്‍കുന്നത്. രാജ്യാന്തര മേളയുടെ വിജയത്തിന്റെ പങ്ക് ഇവര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ചലച്ചിത്ര അക്കാദമിയും സാക്ഷ്യപ്പെടുത്തുന്നു.

പ്രതിഫലേച്ഛയില്ലാതെ മേളയെ നെഞ്ചോടുചേര്‍ത്ത ഇവരാണ് ഇത്തവണത്തെ മേളയിലെ താരങ്ങള്‍.

Tags:    

Similar News