മേളയുടെ അവസാന ദിനം 15 ചിത്രങ്ങള്‍; ചിത്രങ്ങള്‍ ബുക്ക് ചെയ്യാതെ കാണാം

വൈകീട്ട് 6 മണിക്ക് നിശാഗന്ധിയിലാണ് സമാപന ചടങ്ങ്.

Update: 2023-12-14 07:50 GMT
Advertising

രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനമായ വെള്ളിയാഴ്ച 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്യുടെ ദായം, വിഘ്‌നേഷ് പി. ശശിധരന്റെ ഷെഹറസാദെ, ശരത്കുമാര്‍ വി. യുടെ നീലമുടി, സതീഷ് ബാബുസേനന്‍- സന്തോഷ് ബാബുസേനന്‍ കൂട്ടുകെട്ടില്‍ പിറന്ന ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നീ ചിത്രങ്ങള്‍ക്ക് പുറമെ ലീല, അവിലിയേസിന്റെ ടോട്ടം, റിയുസുകെ ഹമാഗുച്ചിയുടെ ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റ്, ഫര്‍ഹാദ് ഡെലാറാം സംവിധാനം ചെയ്ത ആഷിലെസ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

ജോനാഥന്‍ ഗ്ലെയ്സറിന്റെ ദി സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്, നിക്കോളാജ് ആര്‍സല്‍ ചിത്രം ദി പ്രോമിസ്ഡ് ലാന്‍ഡ്, ലോയ്ന്‍ ബോബേക്ക യുടെ തണ്ടേഴ്‌സ് , അഹമ്മദ് യാസിന്‍ അല്‍ദരാജി യുടെ ഹാങ്ങിങ് ഗാര്‍ഡന്‍സ്, ഹോബം പബന്‍ കുമാറിന്റെ ജോസഫ്‌സ് സണ്‍, ദിവാ ഷാഹ് യുടെ ബഹദൂര്‍ ദി ബ്രേവ്, സന്തോഷ് ശിവന്റെ മോഹ എന്നീ ചിത്രങ്ങളും മേളയുടെ അവസാന ദിനത്തില്‍ പ്രദര്‍ശനത്തിനെത്തും.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News