മണിപ്പൂരിൽ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്

വെള്ളിയാഴ്ച പുലർച്ചെയാണ് ഗ്രാമവാസികൾക്ക് നേരെ അക്രമി സംഘം വെടിവെച്ചത്

Update: 2024-04-12 12:57 GMT
Editor : Anas Aseen | By : Web Desk
Advertising

ഇംഫാൽ: മണിപ്പൂരിൽ ഒരിടവേളക്ക് ശേഷമുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. തൗബാൽ ജില്ലയിൽ ഹിറോക്ക് ​ഗ്രാമത്തിലാണ് വെടി​വെപ്പുണ്ടായത്.മലനിരകളിൽ നിന്ന് ആയുധധാരികളായ അക്രമികൾ ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ് ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. 

വെടിവെപ്പിലാണ മൂന്ന് പേർക്ക് പരിക്കേറ്റതെന്ന്​ പോലീസ് അറിയിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.  വെടിവെപ്പിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായെങ്കിലും സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമായതായി റി​പ്പോർട്ടുണ്ട്. അതെ സമയം കാക്‌ചിംങിൽ തടിമില്ലിന് തീയിട്ടതായും റിപ്പോർട്ടുണ്ട് 

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News