എ.ഐ.സി.സിക്ക് എട്ടംഗ രാഷ്ട്രീയകാര്യ സമിതി; ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ ദൗത്യസംഘം

ഗുലാംനബി ആസാദും ആനന്ദ് ശർമ്മയും സമിതിയിലുണ്ട്

Update: 2022-05-24 08:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് കോൺഗ്രസ്. പി.ചിദംബരം, പ്രിയങ്ക ഗാന്ധി , മുകൾ വാസ്നിക്, ജയറാം രമേശ്‌, ഉൾപ്പെടെയുളള നേതാക്കളാണ് സംഘാംഗങ്ങൾ. രാഹുൽ ഗാന്ധി ഉൾപ്പെടുന്ന എട്ടംഗ രാഷ്ട്രീയകാര്യ സമിതിയെയും നിയോഗിച്ചു. കെ.സി വേണുഗോപാൽ രണ്ട് സമിതികളിലും അംഗമാണ്.

തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷം മുന്നോട്ടുള്ള വഴികൾ ചർച്ച ചെയ്യാൻ ഉദയ്പൂരിൽ നടന്ന ചിന്തന്‍ ശിബിരില്‍ രണ്ട് പാനലുകൾ രൂപീകരിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കാര്യ സമിതിയില്‍ ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ, അംബികാ സോണി, ദിഗ്‌വിജയ സിംഗ്, കെ.സി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്,ആനന്ദ് ശര്‍മ, എന്നിവരാണ് മറ്റംഗങ്ങള്‍. പി. ചിദംബരം, പ്രിയങ്ക ഗാന്ധി വാദ്ര, മുകുൾ വാസ്‌നിക്, ജയറാം രമേശ്, കെ.സി വേണുഗോപാൽ, അജയ് മാക്കൻ, രൺദീപ് സുർജേവാല,സുനിൽ കാനുഗോലു എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം.

ദൗത്യസംഘത്തിലെ ഓരോ അംഗത്തിനും സംഘാടനം, ആശയവിനിമയം, മാധ്യമങ്ങൾ, ഔട്ട്‌റീച്ച്, ധനകാര്യം, തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക ചുമതലകൾ നൽകുമെന്ന് കോൺഗ്രസ് പറഞ്ഞു. ഓരോരുത്തർക്കും പ്രത്യേക ടീമുകൾ ഉണ്ടായിരിക്കും. പാർലമെന്‍ററി ബോർഡിന് പകരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും രാഷ്ട്രീയകാര്യ സമിതി വേണമെന്ന യോഗത്തിൽ പാർട്ടി തീരുമാനിച്ചു. ഇത് കോൺഗ്രസിലെ വിമത ഗ്രൂപ്പിന്‍റെ പ്രധാന ആവശ്യമായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News