ആംനസ്റ്റി ഇന്റര്‍നാഷണലിന് ഐക്യദാര്‍ഢ്യവുമായി സാംസ്കാരിക പ്രവര്‍ത്തകര്‍

Update: 2018-04-04 06:24 GMT
ആംനസ്റ്റി ഇന്റര്‍നാഷണലിന് ഐക്യദാര്‍ഢ്യവുമായി സാംസ്കാരിക പ്രവര്‍ത്തകര്‍
Advertising

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ ഓഫീസിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെയാണ് പ്രതിഷേധം

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്കാരിക പ്രവര്‍ത്തകര്‍. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ ഓഫീസിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെയാണ് പ്രതിഷേധം. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച് ബംഗളൂരുവില്‍ പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെയാണ് രാജ്യദ്രോഹകുറ്റം ഉള്‍പ്പെടെ ആംനസ്റ്റിക്കെതിരെ ചുമത്തിയത്.

ആംനസ്റ്റിയുടെ പരിപാടിയില്‍ പങ്കെടുത്തവരില്‍ ചിലര്‍ കശ്മീരിന് സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് എബിവിപി നല്‍കിയ പരാതിയിലായിരുന്നു നടപടി. അതേസമയം കശ്മീരിന്റെ സ്വയംനിര്‍ണയാവകാശത്തെ സംബന്ധിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ നിലപാട് എടുത്തിട്ടില്ലെന്ന് സംഘടന വിശദീകരിച്ചിട്ടുണ്ട്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്ക് വഹിക്കുന്ന ആംനസ്റ്റി ഇന്ത്യക്കെതിരെ അന്യായമായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ ആവശ്യം. കെ വേണു, സക്കറിയ, സാറാ ജോസഫ്, സി ആര്‍ നീലകണ്ഠന്‍, കെ അജിത തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആംനസ്റ്റിക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി.

Tags:    

Similar News