എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം എട്ട് ദിവസം പിന്നിട്ടു; ഇന്ന് ചര്‍ച്ച

Update: 2018-04-04 12:18 GMT
Editor : admin
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം എട്ട് ദിവസം പിന്നിട്ടു; ഇന്ന് ചര്‍ച്ച
Advertising

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന പട്ടിണി സമരം എട്ട് ദിവസം പിന്നിട്ടു. സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് വൈകീട്ട് നടക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന പട്ടിണി സമരം എട്ട് ദിവസം പിന്നിട്ടു. സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് വൈകീട്ട് നടക്കും. ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.

ഈ മാസം 26നായിരുന്നു 40 കുട്ടികളടക്കം 120പേര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചത്. 2014 ജനുവരി 26ന് നടത്തിയ കഞ്ഞിവെയ്പ്പ് സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരം നടത്തുന്നത്. സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഒരു തവണ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം നീണ്ടുപോയത്. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇന്നും ചര്‍ച്ച നടത്തും. സമരം വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരസമിതി അംഗം മുനീസ പറഞ്ഞു.

2010ല്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച അടിയന്തര സഹായം നടപ്പാക്കുക, മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, സൌജന്യ ചികിത്സ സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഒന്‍പത് ദിവസമായി തുടരുന്ന സമരത്തിന് വലിയ രീതിയിലുള്ള ജനകീയ പിന്തുണയുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News