കണ്ണൂരിൽ വൻ കവർച്ച; വീട് കുത്തിത്തുറന്ന് 80 പവൻ കവർന്നു

ഇന്നലെ രാത്രിയാണ് സംഭവം

Update: 2024-05-21 05:13 GMT

കണ്ണൂർ: പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണം കവർന്നു. പെരുമ്പയിലെ സി.എച്ച് സുഹറയുടെ വീട്ടിലാണ് മോഷണം. ഇന്നലെ രാത്രിയാണ് കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.

ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് സുഹറയും ഭർത്താവും താമസിച്ചിരുന്നത്. മുകളിലത്തെ നിലയിൽ സുഹറയുടെ മകളും ഭർത്താവുമാണ് താമസം. സുഹറയുടെ ഭർത്താവ് ആരോഗ്യ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ രണ്ട് ദിവസമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സുഹറ കൂടെയുണ്ടായിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

മകളും ഭർത്താവും രാവിലെ വന്ന് നോക്കിയപ്പോഴാണ് മുൻവാതിൽ തുറന്ന് കിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം മനസിലായത്. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഇതിനിടയിലായിരിക്കും മോഷ്ടാക്കൾ കവർച്ച നടത്തിയിരിക്കുക എന്നാണ് നിഗമനം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Advertising
Advertising


Full View


Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News