പെരുവയറന്‍ പുലികളാണ് താരങ്ങള്‍

Update: 2018-06-05 13:51 GMT
പെരുവയറന്‍ പുലികളാണ് താരങ്ങള്‍
Advertising

കുടവയറന്‍മാര്‍ക്ക് ഡിമാന്റുള്ള ദിവസമാണ് പുലികളി. കൂടുതല്‍ കുടവയറുള്ള പുലികളെ തേടി പുലികളി സംഘങ്ങള്‍ പാച്ചിലാണ്.

Full View

കുടവയറന്‍മാര്‍ക്ക് ഡിമാന്റുള്ള ദിവസമാണ് പുലികളി. കൂടുതല്‍ കുടവയറുള്ള പുലികളെ തേടി പുലികളി സംഘങ്ങള്‍ പാച്ചിലാണ്. മാസങ്ങള്‍ക്ക് മുമ്പെ വയറന്‍ പുലിമാര്‍ക്ക് ബുക്കിങ് ആരംഭിക്കും. പുലികളിയില്‍ വയറിലാണ് കാര്യം. എന്തും വരച്ചെടുക്കാന്‍ കഴിയുന്ന, താളത്തിനനുസരിച്ച് കുലുങ്ങുന്ന വയറുള്ളവര്‍ക്കാണ് പുലികളി ദിവസം ഡിമാന്‍ഡ്. വയറുള്ള പുലികളെ തേടി സംഘങ്ങള്‍ താനെയെത്തും. അയ്യായിരം മുതല്‍ പതിനയ്യായിരം രൂപ വരെയാണ് ഒരു ദിവസത്തിനായി പുലികള്‍ക്ക് കൊടുക്കുന്നത്. വയറ് കൂടിയവര്‍ക്ക് പൈസ കൂടും. ഇങ്ങനെയുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് ഓരോ ദേശക്കാരും പറയുന്നത്. വെറുതെയങ്ങ് ഉണ്ടാകുന്നതല്ല ഈ കുടവയര്‍. ഉണ്ടാക്കിയെടുക്കുന്നതാണ്. ഓണക്കാലമായാല്‍ ഭക്ഷണരീതി ക്രമീകരിച്ച് വലുതാക്കും. അത് കഴിഞ്ഞാല്‍ വീണ്ടും കുറക്കും. പൈസക്ക് വേണ്ടി മാത്രമല്ല. ഭ്രമം കൂടി പുലികളാകുന്നവരും വയറ് വളര്‍ത്തുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.

Tags:    

Similar News