ജയലക്ഷ്മിയുടെയും ഗണേഷിന്റെയും നാമനിര്‍ദേശപത്രിക സ്വീകരിച്ചു

Update: 2018-06-06 04:39 GMT
Editor : admin
ജയലക്ഷ്മിയുടെയും ഗണേഷിന്റെയും നാമനിര്‍ദേശപത്രിക സ്വീകരിച്ചു
Advertising

ഇരുവരുടെയും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചാണ് പരാതി ഉയര്‍ന്നത്.

Full View

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന അവസാനിച്ചു. ആശയക്കുഴപ്പം നിലനിന്നിരുന്ന പി കെ ജയലക്ഷ്മിയുടെയും കെ ബി ഗണേഷ് കുമാറിന്റെയും പത്രികകള്‍ സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും പത്രികകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് പരാതികള്‍ ഉയര്‍ന്നിരുന്നു.

ഏറ്റവും അവസാനമായാണ് പത്താനാപുരത്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ് കുമാറിന്റെയും മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ജയലക്ഷ്മിയുടെയും പത്രികകള്‍ സ്വീകരിച്ചത്. ഇരുവര്‍ക്കുമെതിരെ വിദ്യാഭ്യാസ യോഗ്യത തെറ്റായി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയെന്ന പരാതിയാണ് നല്‍കിയിരുന്നത്. ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയില്‍ നിന്ന് പീഡിഗ്രിയിയായും ജയലക്ഷ്മിയുടേത് ഡിഗ്രിയില്‍ നിന്ന് പ്ലസ് ടുവായും അഞ്ച് വര്‍ഷത്തിനിടെ കുറഞ്ഞതായായിരുന്നു സത്യവാങ്മൂലം നല്‍കിയിരുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെയും ഭൂമി സംബന്ധിച്ച തര്‍ക്കങ്ങളാണ് പരാതിക്കാര്‍ ഉയര്‍ത്തിയത്. ഇരുവരുടെയും പത്രികകള്‍ വരണാധികാരി സ്വീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍, പി ടി തോമസ്, കെ കെ ഷാജു എന്നിവര്‍ക്കെതിരെ ഉയര്‍ന്ന വന്ന പരാതികള്‍ റിട്ടേണിങ് ഓഫീസര്‍ തള്ളിക്കളഞ്ഞിരുന്നു. അയോഗ്യത മറച്ചുവെച്ചതിനെ തുര്‍ന്ന് നിലമ്പൂര്‍ മണ്ഡലത്തിലെ ബിഎസ്‍പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിക്കളഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News