വ‌യനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ അധ്യാപക ദമ്പതികളെ വെ​ട്ടി​ക്കൊ​ലപ്പെടുത്തിയ കേസിലാണ് വധശിക്ഷ

Update: 2024-04-29 08:16 GMT
Editor : anjala | By : Web Desk

നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ 

Advertising

വയനാട്: വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദമ്പതികളായ റിട്ട.അധ്യാപകൻ കേശവൻ, ഭാര്യ പത്മാവതി എന്നിവരെ വെട്ടികൊലപ്പെടുത്തിയ കേസിലാണ് വിധി. 2021 ജൂൺ 10 നായിരുന്നു കൊലപാതകം. പ്രതിയായ അർജുൻ ഇവരുടെ അയൽവാസിയായിരുന്നു. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിനു പുറമെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവ് നശിപ്പിച്ചതിന് 6 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

2021 ജൂ​ൺ 10ന് ​രാ​ത്രി​യാ​ണ് അ​ർ​ജു​ൻ വ​യോ​ധി​ക ദ​മ്പ​തി​ക​ളാ​യ റി​ട്ട. അ​ധ്യാ​പ​ക​ന്‍ കേ​ശ​വ​നെ​യും ഭാ​ര്യ പ​ത്മാ​വ​തി​യെ​യും മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വെ​ട്ടി​ക്കൊ​ന്ന​ത്. നെ​ല്ലി​യ​മ്പ​ത്തെ വീ​ട്ടി​ല്‍ വെ​ട്ടേ​റ്റ നി​ല​യി​ൽ അ​യ​ൽ​വാ​സി​ക​ളാ​ണ് ദ​മ്പ​തി​ക​ളെ ആ​ദ്യം ക​ണ്ട​ത്. വ​യ​റി​നും ത​ല​ക്ക് വെ​ട്ടും കു​ത്തു​മേ​റ്റ കേ​ശ​വ​ന്‍ സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു. നെ​ഞ്ചി​നും ക​ഴു​ത്തി​നും ഇ​ട​യി​ല്‍ കു​ത്തേ​റ്റ പ​ത്മാ​വ​തി വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. പ​ന​മ​രം, നീ​ര്‍വാ​രം സ്‌​കൂ​ളു​ക​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യി​രു​ന്നു മ​രി​ച്ച കേ​ശ​വ​ന്‍. സം​ഭ​വം ക​ഴി​ഞ്ഞ് മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം സെ​പ്റ്റം​ബ​ർ 17നാ​ണ് പ്ര​തി അ​യ​ൽ​വാ​സി​യാ​യ അ​ർ​ജു​ൻ അ​റ​സ്റ്റി​ലാ​വു​ന്ന​ത്.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News