യുവാക്കൾക്ക് പ്രാതിനിധ്യമില്ല; സിപിഎം പാലക്കാട് ജില്ല കമ്മിറ്റിയിൽ വിമർശനം

10 വർഷം മുമ്പ് ചെറുപ്പക്കാരായിരുന്നവർ ഇപ്പോൾ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നു, ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് എപ്പോൾ അവസരം കിട്ടും ?

Update: 2026-03-06 16:31 GMT

പാലക്കാട്: സ്ഥാനാർഥി പട്ടികയെ ചൊല്ലി സിപിഎം ജില്ല കമ്മിറ്റിയിൽ വിമർശനം. യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയില്ലെന്നായിരുന്നു വിമർശനം.10 വർഷം മുമ്പ് ചെറുപ്പക്കാരായിരുന്നവർ ഇപ്പോൾ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നു, ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് എപ്പോൾ അവസരം കിട്ടുമെന്നും കമ്മിറ്റിയിൽ ചോദ്യം ഉയർന്നു.

സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സ്ഥാനാർഥി പട്ടിക ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വിമർശനം ഉയർന്നത്. നെന്മാറയിലും ആലത്തൂരിലും മാത്രമാണ് പുതിയ സ്ഥാനാർഥികളെ പരിഗണിച്ചിട്ടുള്ളത്. രണ്ട് ടേം വ്യവസ്ഥ പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ രണ്ട് മണ്ഡലങ്ങളിലും പുതിയ സ്ഥാനാർഥികളെ തീരുമാനിച്ചത്. നെന്മാറ മണ്ഡലത്തിൽ കെ. പ്രേമനേയും ആലത്തൂരിൽ ടി.എം ശശിയേയുമാണ് തീരുമാനിച്ചത്.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News