നവീകരണത്തിൻ്റെ ഭാഗമായി കലൂർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഗേറ്റ് തകർന്നു വീണു

വെള്ളിയാഴ്ച വൈകീട്ട് 5.20 ഓടെയാണ് ഗേറ്റ് തകർന്നുവീണത്

Update: 2026-03-06 14:05 GMT

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് മുന്നിലെ ഗേറ്റ് തകർന്നുവീണു. നവീകരണത്തിന്റെ ഭാഗമായി സ്‌പോൺസർ സ്ഥാപിച്ച പുതിയ ഗേറ്റ് ആണ് തകർന്നുവീണത്. അർജന്റീന ടീം മത്സരത്തിന് എത്തുന്നതിന്റെ ഭാഗം എന്നു പറഞ്ഞാണ് സ്‌പോൺസറുടെ നേതൃത്വത്തിൽ കലൂർ സ്‌റ്റേഡിയത്തിൽ നവീകരണം നടത്തിയത്. 

നവീകരണത്തിന്റെ ഭാഗമായി അന്ന് സ്‌പോൺസർ സ്ഥാപിച്ച ഇരുമ്പ് ഗേറ്റാണ് വെള്ളിയാഴ്ച വൈകീട്ട് 5.20 ഓടെ തകർന്നുവീണത്. നാല് ഇരുമ്പ് ഗേറ്റുകളാണ് സ്റ്റേഡിയത്തിൽ ഉള്ളത്. സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രധാന കവാടത്തിന്റെ ഇരുമ്പ് ഗേറ്റാണ് തകർന്ന് വീണത്. ആ സമയത്ത് ആളുകൾ ഉണ്ടായിരുന്നില്ലാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.

വൈകീട്ട് 5.20 ന് സുരക്ഷ ഉദ്യോഗസ്ഥർ ഗേറ്റ് തുറന്നതിന് പിന്നാലെയാണ് ഗേറ്റ് നിലംപൊത്തിയതെന്ന് അപകട സ്ഥലത്ത് ഉണ്ടായിരുന്ന ചന്ദ്രൻ പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായ ചന്ദ്രൻ യാത്രക്കാരുമായി പോവുകയായിരുന്നു. ഓട്ടോറിക്ഷ ഗേറ്റിനെ മറികടന്നതിന് പിന്നാലെ വലിയ ശബ്ദം കേട്ടു എന്നും തിരിഞ്ഞ് നോക്കിയപ്പോഴാണ് അപകടം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഭാരമുള്ള ഗേറ്റ് രണ്ട് ചെറിയ ബെയറിംഗുകളിലാണ് സ്ഥാപിച്ചിരുന്നതെന്നും അശാസ്ത്രീയമായി സ്ഥാപിച്ചതാണ് ഗേറ്റ് വീഴാൻ കാരണമെന്നും ചന്ദ്രൻ പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News