കണ്ണൂരിൽ അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു.
Update: 2024-04-29 07:34 GMT
പ്രതീകാത്മക ചിത്രം
കണ്ണൂർ: കണ്ണൂരിൽ വീടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ. കൊറ്റാളിയിലെ സുനന്ദ വി.ഷേണായി ( 78 ) മകൾ ദീപ വി.ഷേണായി (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ദുർഗന്ധത്തെ തുടർന്ന് ജനൽ വഴി അയൽക്കാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇവർ മംഗളൂരു സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. 10 വർഷമായി ഇവിടെയാണ് താമസിക്കുന്നത്. നാട്ടുകാരുമായി ഇവർ വലിയ ബന്ധം പുലർത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് ദിവസം ഇരുവരും വോട്ട് ചെയ്യാൻ വന്നതായി നാട്ടുകാർ പറഞ്ഞു. അതിന് ശേഷം കണ്ടിട്ടില്ല. ദുർഗന്ധമുണ്ടായതോടെയാണ് നാട്ടുകാർ വന്നുനോക്കിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.