ലൈംഗികാരോപണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് നല്‍കും

രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ നോട്ടീസ് നല്കി ചോദ്യം ചെയ്യലിന് വിളിച്ച് വരുത്താനാണ് നീക്കം. ചോദ്യം ചെയ്യലില്‍ കുറ്റം തെളിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ട്.

Update: 2018-07-07 04:35 GMT
Advertising

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്കാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ നോട്ടീസ് നല്കിയേക്കും. കന്യാസ്ത്രീയുടെ ബന്ധുക്കളും മൊഴികളില്‍ ഉറച്ച് നിന്നതോടെയാണ് ബിഷപ്പിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്.

13 തവണ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് പൊലീസിന് നല്കിയ മൊഴി അതുപോലെ തന്നെ കന്യാസ്ത്രീ രഹസ്യമൊഴിയിലും ആവര്‍ത്തിച്ചു. ഇതോടൊപ്പം ബന്ധുക്കളും ഇതേ മൊഴി തന്നെ നല്കിയതോടെയാണ് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

Full View

രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ നോട്ടീസ് നല്കി ചോദ്യം ചെയ്യലിന് വിളിച്ച് വരുത്താനാണ് നീക്കം. ചോദ്യം ചെയ്യലില്‍ കുറ്റം തെളിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ട്. നിലവില്‍ ബിഷപ്പ് നല്കിയ പരാതിയിലും അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇത് കന്യാസ്ത്രീയുടെ പരാതി മുന്‍കൂട്ടി കണ്ട് നല്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

കന്യാസ്ത്രീയുടെ രണ്ട് സഹോദരിമാര്‍, സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവരില്‍ നിന്നും അന്വേഷണ സംഘം വിശദമായ മൊഴിയെടുത്തിട്ടുണ്ട്. കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്ന ചിലരുടെ മൊഴികള്‍കൂടി മാത്രമാണ് ഇനി ലഭിക്കാനുള്ളത്.

Tags:    

Similar News