തൃശൂരിലെത്തി സുരേഷ് ഗോപി; മുരളീ മന്ദിരത്തിലും ലൂർദ് പള്ളിയിലും സന്ദർശനം നടത്തി

സുരേഷ് ഗോപി കെ കരുണാകരന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി

Update: 2024-06-15 14:47 GMT

തൃശൂർ: സഹമന്ത്രിയായ ശേഷം തൃശൂരിലെത്തിയ സുരേഷ് ഗോപി മുരളീ മന്ദിരത്തിലും ലൂർദ് പള്ളിയിലും സന്ദർശനം നടത്തി. മുരളീ മന്ദിരത്തിൽ എത്തിയ സുരേഷ് ഗോപി കെ കരുണാകരന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. ലൂർദ് പള്ളിയിലെത്തി സ്വർണക്കൊന്ത മാതാവിനെ അണിയിച്ചു.

മുരളി മന്ദിരത്തിലെത്തിയ സുരേഷ് ഗോപിയെ പത്മജ വേണുഗോപാലാണ് സ്വീകരിച്ചത്. സന്ദർശനത്തിൽ രാഷ്ട്രീയമില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

മുരളീ മന്ദിരത്തിൽ നിന്നും സുരേഷ് ഗോപി പോയത് തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ലൂർദ് പള്ളിയിലേക്കാണ്. വിവാദങ്ങൾക്ക് വഴി വെച്ച സ്വർണം കിരീടം സമർപ്പിച്ച മാതാവിന് സുരേഷ് ഗോപി സ്വർണ്ണക്കൊന്ത സമർപ്പിച്ചു. ലൂർദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി നൽകിയ കിരീടം ചെമ്പാണ് എന്ന ആരോപണമാണ് വിവാദമായത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News