മന്ത്രി ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണനാണ് പരാതി നല്‍കിയത്

Update: 2026-03-09 11:25 GMT

കൊച്ചി: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിജിപിക്ക് പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദു കൃഷ്ണനാണ് പരാതി നല്‍കിയത്. മന്ത്രിയെ മറ്റൊരു സ്ത്രീയുമായി കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഭാര്യ കണ്ടുവെന്നും മര്‍ദനത്തെ തുടര്‍ന്ന് സഹായത്തിനായി 112ലേക്ക് വിളിച്ച് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. ഇതേ കുറിച്ച് അന്വേഷിക്കണം എന്നാണ് ആവശ്യം.

മന്ത്രിയുടെ ഭാര്യയെ മന്ത്രിയും സഹായികളും ആക്രമിച്ചെന്നും പരാതിപ്പെട്ടിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മന്ത്രിക്കും അദ്ദേഹത്തിന്റെ സ്റ്റാഫിനും എതിരെ മന്ത്രിയുടെ ഭാര്യ തന്നെ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല എന്നത് ഗൗരവമുള്ള വിഷയമാണ്. ഇതില്‍ അടിയന്തരമായി ഇടപെടണമെന്നും മന്ത്രിക്കും സ്റ്റാഫിനുമെതിരെ ഉടന്‍ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ യദുകൃഷ്ണന്‍ ആവശ്യപ്പെട്ടു.


Full View

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News