സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി ജീവനക്കാരനെ പൊലീസ് ഉദ്യോ​ഗസ്ഥൻ മർദിച്ചതായി പരാതി

സ്വിഫ്റ്റ് ബസ് ഡ്രൈവർ മഹാദേവനെയാണ് കൊച്ചി ഹാർബർ സ്റ്റേഷനിലെ പൊലീസുകാരൻ വിനീത് ആക്രമിച്ചത്

Update: 2026-03-09 08:02 GMT

ആലപ്പുഴ: സ്കൂട്ടറിന് കടന്നുപോകാൻ സൈഡ് നൽകിയില്ല എന്ന പേരിൽ കെഎസ്ആർടിസി ഡ്രൈവറെ പൊലീസുകാരൻ ആക്രമിച്ചതായി പരാതി. സ്വിഫ്റ്റ് ബസ് ഡ്രൈവർ മഹാദേവനെയാണ് കൊച്ചി ഹാർബർ സ്റ്റേഷനിലെ പൊലീസുകാരൻ വിനീത് ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ കൊടുങ്ങല്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിൽ ജീവനക്കാർ പൊലീസിൽ പരാതി നൽകി. ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം കാണിച്ചാണ് പരാതി നൽകിയത്. ബസ്സിന്റെ അപകടരമായ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസുകാരൻ പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News