തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ, പറവൂരിൽ ഇ.ടി ടൈസൺ; സിപിഐ സീറ്റുകളിൽ സ്ഥാനാർഥികളായി

മൂവാറ്റുപുഴയിൽ എറണാകുളം ജില്ലാ സെക്രട്ടറി എൻ.അരുണാണ് സ്ഥാനാർഥി

Update: 2026-03-09 06:08 GMT

കോഴിക്കോട്: സിപിഐ മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥികളായി. തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ മത്സരിക്കും. മൂവാറ്റുപുഴയിൽ എറണാകുളം ജില്ലാ സെക്രട്ടറി എൻ.അരുണാണ് സ്ഥാനാർഥി. ഹരിപ്പാട് ടി.ടി ജിസ്മോൻ, കരുനാ​ഗപള്ളിയിൽ എം.എസ് താര, തിരൂരങ്ങാടിയിൽ അജിത് കൊളാടി എന്നിവർ ജനവിധി തേടും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഇ.ടി ടൈസൺ മാസ്റ്റർ മത്സരിക്കും. നിലവിലെ സിപിഐയുടെ നാല് മന്ത്രിമാരും മത്സരരം​ഗത്തുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ​ഗോവിന്ദൻ പള്ളിക്കാപ്പിൽ, മഞ്ചേരിയിൽ പി.കെ മുസ്തഫ, ഏറനാട് മണ്ഡലത്തിൽ ഷഫീർ കിഴിശേരി, മണ്ണാർക്കാട്ട് ബക്കർ, പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ, ഒല്ലൂരിൽ കെ.രാജൻ എന്നിവരാണ് മത്സരിക്കുന്നത്.

അതേസമയം, പറവൂരിൽ ഇ.ടി ടൈസൺ മാസ്റ്ററും ചേർത്തലയിൽ പി.പ്രസാദും മത്സരിക്കും. ഹരിപ്പാട്-ടി.ടി ജിസ്മോൻ, വൈക്കം- പ്രദീപ്, അടൂർ- പ്രിജി ശശിധരൻ, പുനലൂർ- അജയപ്രസാദ്, ചടയമം​ഗലം- ജെ.ചിഞ്ചുറാണി, ചാത്തന്നൂർ- ആർ.രാജേന്ദ്രൻ, നെടുമങ്ങാട്- ജി.ആർ അനിൽ, ചിറയിൻകീഴ്- മനോജ് ബി.ഇടമ, നാദാപുരം- പി.വസന്തം എന്നിങ്ങനെയാണ് സ്ഥാനാർഥികൾ.  

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News