​ഗീതാ​ഗോപിയുടേത് പേയ്മെന്റ് സീറ്റാണെന്ന് സംശയം, പാർട്ടിയിൽ പണത്തിനാണിപ്പോൾ സ്വാധീനം: അതൃപ്തി വ്യക്തമാക്കി സി.സി മുകുന്ദൻ

പ്രതിഷേധം ചൂണ്ടിക്കാണിക്കാനാണ് സ്വതന്ത്രനായി മത്സരിക്കുകയെന്നും കോൺ​ഗ്രസും ബിജെപിയും തന്നെ സമീപിച്ചിട്ടുണ്ടെന്നും സി.സി മുകുന്ദൻ

Update: 2026-03-09 04:02 GMT

തൃശൂർ: നാട്ടികയിൽ രണ്ടാമതും മത്സരത്തിന് അവസരം നൽകാത്തതിൽ പാർട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സി.സി മുകുന്ദൻ എംഎൽഎ. ​ഗീതാ​ഗോപിക്ക് സീറ്റ് നൽകുന്നത് പേയ്മെന്റ് സീറ്റ് ആണെന്ന് സംശയമെന്നും പാർട്ടിയിൽ പണത്തിനാണിപ്പോൾ സ്വാധീനമെന്നും സി.സി മുകുന്ദൻ മീഡിയവണിനോട് പറഞ്ഞു.

നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദൻ വ്യക്തമാക്കി. പ്രതിഷേധം ചൂണ്ടിക്കാണിക്കാനാണ് സ്വതന്ത്രനായി മത്സരിക്കുകയെന്നും കോൺ​ഗ്രസും ബിജെപിയും തന്നെ സമീപിച്ചിട്ടുണ്ടെന്നും സി.സി മുകുന്ദൻ വ്യക്തമാക്കി.

ഇത്തവണ നാട്ടികയിൽ മുൻ എംഎൽഎ ​ഗീത ​ഗോപിയെയാണ് സിപിഐ പരി​ഗണിക്കുന്നത്. തൃശൂരിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ എൽഡിഎഫ് സ്ഥാനാർഥിയാകും. ജയരാജ് വാര്യർ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് ആലങ്കോട് ലീലാകൃഷ്ണനെ പരി​ഗണിക്കുന്നത്. ഒല്ലൂരിൽ മന്ത്രി കെ.രാജനും, കൊടുങ്ങല്ലൂരിൽ വി.ആർ സുനിൽ കുമാറും, കയ്പമം​ഗലത്ത് കെ.കെ വത്സരാജും മത്സരിക്കും.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News