നിയമസഭാ തെരഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക സ്ഥാനാർഥി ചർച്ച ഇന്ന്

മധുസൂദൻ മിസ്ത്രിയും സച്ചിൻ പൈലറ്റുമടക്കമുള്ള എഐസിസി നേതാക്കൾ സ്ക്രീനിങ് കമ്മിറ്റി യോ​ഗത്തിൽ പങ്കെടുക്കും

Update: 2026-03-09 01:59 GMT

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക സ്ഥാനാർഥി ചർച്ചകൾക്ക് ഇന്ന് ആരംഭിക്കും. ഇന്ന് സ്ക്രീനിങ് കമ്മിറ്റി യോ​ഗം ചേരും. മധുസൂദൻ മിസ്ത്രിയും സച്ചിൻ പൈലറ്റുമടക്കമുള്ള എഐസിസി നേതാക്കൾ സ്ക്രീനിങ് കമ്മിറ്റി യോ​ഗത്തിൽ പങ്കെടുക്കും.

തെര‍ഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ സ്ഥാനാർഥി നിർണയവും മണ്ഡലത്തിലെ സാഹചര്യങ്ങളും യോ​ഗത്തിൽ വിലയിരുത്തും. ഓരോ മണ്ഡലത്തിൽ നിന്നും മൂന്ന് വീതം പേരുകളാണ് എഐസിസിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി സമർപ്പിച്ചിരിക്കുന്നത്. ഓരോ സ്ഥാനാർഥികളുടെയും വിജയസാധ്യത കൂടി പരി​ഗണിച്ചായിരിക്കും അന്തിമപട്ടിക തയാറാക്കുക.

ഉഭയകക്ഷി ചർച്ചയിൽ കടുത്ത അഭിപ്രായ വ്യത്യാസമാണ് ഘടകകക്ഷികൾ തമ്മിൽ നിലനിൽക്കുന്നത്. അത് പരിഹരിച്ച ശേഷം മാത്രമേ കോൺ​ഗ്രസിന് സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയൂ.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News